Share this Article
നടിയെ ആക്രമിച്ച കേസ്;രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Defendant

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധിക്യതമായി പരിശോധിച്ചത് സംബന്ധിച്ചതിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത   രാഷ്ട്രപതിക്ക് കത്തയച്ചു.

ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് കത്തയച്ചത്. കേസിലെ അന്തിമ വാദം നാളെ വിചാരണ കോടതിയിൽ നടക്കാനിരിക്കെയാണ് അതിജീവിതയുടെ ഇടപെടൽ .

നടി ആക്രമണ കേസിലെ മെമറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കോടതികൾ തള്ളിയിരുന്നു. 

മെമറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. ഇതനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്പതിക്ക് കത്തയച്ചത്.

മെമ്മറി  കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തില്ല. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന്  വ്യക്തമായിട്ടും അതിൽ കോടതികൾ ഇടപെട്ടില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെങ്കിലും അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത വ്യക്തമാക്കി.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം  സെഷൻസ് കോടതി, എറണാകുളം സി.ബി.ഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ടിലുള്ളത്. 2018 ജനുവരി 9ന് അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബർ 13ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനുമാണ് പരിശോധിച്ചത്.കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാൽ ഈ പരിശോധനകളിൽ തെറ്റില്ലെന്നാണ് റിപ്പോർട്ട്.

എന്നാൽ 2021 ജൂലായ് 19ന് മെമ്മറി കാർഡ് പരിശോധിച്ചത് എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിലെ ശിരസ്തദാർ താജുദ്ദീനാണ്. വിവോ ഫോൺ ഉപയോഗിച്ച് നടത്തിയ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.എന്നാൽ ഇതിൽ നടപടിയില്ലെന്നാണ് അതിജീവിതയുടെ ആരോപണം.

കേസിന്ർറെ വിചാരണ അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് അതിജീവിത രാഷ്ടപതിയ്ക്ക് പരാതി നൽകുന്നത്. അന്തിമ വാദം പൂര്‍ത്തിയാക്കാന്‍ രസമയം വേണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്ന് നാളെ അന്തിമ വാദം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories