കാനഡയിലെ ഖലിസ്ഥാന്‍ വിഘടനവാദി നോതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന് ആദരം അര്‍പ്പിച്ച് കനേഡിയന്‍ പാര്‍ലമെന്റ്. നിജ്ജറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റ് മൗനം ആചരിച്ചു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജുണ്‍ 18 നാണ് വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ ആരോപണം ഉന്നയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയതിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.