Share this Article
ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയിൽ
വെബ് ടീം
posted on 18-06-2024
1 min read
kerala-biotechnology-student-found-dead

കൊല്‍ക്കത്ത: ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂര്‍ സ്വദേശി ദേവിക പിളളയാണ് മരിച്ചത്. 21 വയസായിരുന്നു. മൂന്നാം വര്‍ഷ ബയോസയന്‍സ് വിദ്യാര്‍ഥിയായിരുന്നു ദേവിക.

ഇന്നലെ രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാലുമണിയോടെ മൃതദേഹം ഏവൂരിലെ വീട്ടില്‍ എത്തിക്കും. ദേവികയുടെ മരണ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദേവികയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും ഒഡീഷയിലാണ്. ദേവികയുടെ അച്ഛന്‍ ജോലി ചെയ്തിരുന്ന ജിന്‍ഡാല്‍ സ്‌കൂളില്‍ തന്നെയാണ് അമ്മയും ജോലി ചെയ്യുന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories