ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. റിയോ ഡി ജനീറോയില്‍ മോദിയെ സ്വീകരിച്ച് ഇന്ത്യന്‍ സമൂഹം. ജി 20 ഉച്ചകോടിക്കിടെ നിരവധി നേതാക്കളുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. ജി 20 ഉച്ചകോടിക്ക് ശേഷം മോദി, ഗയാനയിലേക്കാണ് പോകുക. 1968 ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്.