Share this Article
യാത്രക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; KSRTC സ്വിഫ്റ്റ് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
വെബ് ടീം
posted on 08-07-2023
1 min read
KSRTC SWIFT BUS CONDUCTOR ARRESTED

കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. രാവിലെ ആറരയ്ക്ക് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു  അതിക്രമമെന്നാണ്  സ്ത്രീയുടെ പരാതി. 

രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിലാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. 49 കാരിയായ സ്ത്രീയെയാണ് കണ്ടക്ടര്‍ ഉപദ്രവിച്ചത്. കഴക്കൂട്ടത്ത് നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. ആലുവയിലേക്കാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്.ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു. 
നേരത്തെ ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ അടുത്തിരുത്തിയത്.
ഇയാൾക്കെതിരെ  354 ,351 വകുപ്പുകൾ പ്രകാരം കേസെടുത്തു. അതിനിടെ ഒരു സീറ്റിലിരുന്ന സ്ത്രീയോട് അത് റിസര്‍വ് ചെയ്ത സീറ്റാണെന്നും കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കാന്‍ പറയുകയുമായിരുന്നു. 

കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുന്നതിനിടെ സമീപത്ത് വന്നിരുന്ന കണ്ടക്ടര്‍ സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ത്രീ ബസില്‍ വച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ബസ് ആലുവയില്‍ എത്തിയപ്പോള്‍ പൊലീസ്് കണ്ടക്ടറെ പിടികുടുകയായിരുന്നു. നെയ്യാറ്റിന്‍ കര സ്വദേശി ജസ്റ്റിനാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories