Share this Article
പാലക്കാട് ഉപതിരഞ്ഞെടുപ്പ്...കോൺഗ്രസിലും കുഴലോ ;കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടലില്‍ പൊലീസ് പരിശോധന
olice Raid on Leaders' Hotel

പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പാതിരാത്രി പൊലീസ് പരിശോധന. പണമിടപാട് നടന്നെന്ന സംശയത്തെ തുടർന്ന് വനിത നേതാക്കളുടെ അടക്കം മുറികളിൽ പരിശോധന നടത്തി. പരിശോധനയില്ർ പ്രതിഷേധവുമായി നേതാക്കളും പ്രവർത്തകരും രംഗത്ത്. പിന്നില്‍ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

സാധാരണ പരിശോധനയാണ് നടന്നതെന്ന് പൊലീസ്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഹോട്ടലിന് പുറത്ത് സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായി. റെയിഡിൽ പ്രതിഷേധിച്ച് പാലക്കാട് എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories