വിശ്വപ്രസിദ്ധ ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള "ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്" എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 1975ല്‍ ഫ്രാന്‍സിലേക്ക് കുടിയേറി.
രചനകളേറെയും ഫ്രഞ്ച് ഭാഷയിലാണ്.ചെക്കോസ്ലോവാക്യയിലെ ഭരണകൂടം കുന്ദേരയുടെ പുസ്തകങ്ങള്‍ നിരോധിച്ചിരുന്നു.1979-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കുന്ദേരയുടെ പൗരത്വം നിഷേധിച്ചു.ദി അണ്‍ബയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിംഗ് പ്രധാന കൃതി.അനശ്വരത,ഐഡിന്റിറ്റി,അജ്ഞത എന്നിവയാണ് മറ്റ് കൃതികള്‍.സംവിധായകന്‍ റോമന്‍ പൊളന്‍സിക്കിയെ പിന്തുണച്ച് വിവാദത്തിലായി.കഥ,കവിത,നോവല്‍ എന്നീ മൂന്ന് മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു.