വാർത്താ ചാനലുകളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ ചിലപ്പോഴേക്ക് സംഘർഷത്തിന്റെ വക്കുവരെ എത്താറുണ്ട്. എന്നാൽ അതൊരു നാടൻ അടിയിലേക്കും മല്പിടുത്തത്തിലേക്കും എത്തുന്നത് അപൂർവമാണ്. കേരളത്തിന് പുറത്തേക്ക് പോയാൽ ന്യൂസ് ചാനൽ ചർച്ചകൾ അത് പാകിസ്താനുമായി ബന്ധപ്പെട്ടാണെങ്കിൽ കൂടുതൽ ചൂടേറിയതു ആകാറുണ്ട്. ഇത് അത്തരത്തിൽ ചർച്ചയിൽ പങ്കെടുത്ത പാനലിസ്റ്റുകൾക്ക് നിയന്ത്രണം വിട്ട് കസേര വിട്ടുള്ള കൈയാങ്കളിയിൽ നിന്ന് നല്ല നാടൻ തല്ലിലേക്ക് എത്തുന്നതായിരുന്നു. സീ ന്യൂസിന്റെ സ്റ്റുഡിയോ ഫ്ലോറിലായിരുന്നു നാടൻ തല്ലും തോൽക്കുന്ന പരാക്രമവും അടിപിടിയും.
സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു പാനലിസ്റ്റുകൾ തമ്മിലുള്ള തല്ല്. അനുരാഗ് മസ്കാൻ നയിച്ച ചർച്ചയാണ് സംഘർഷത്തിലും അടിപിടിയിലും കലാശിച്ചത്.
ഞങ്ങൾ ആളുകളെ മനുഷ്യരാക്കിയാണ് വളർത്തുന്നത്, മൃഗങ്ങളെ പോലെയല്ലെന്ന് പാനലിസ്റ്റുകളിൽ ഒരാളായ ആചാര്യ വിക്രമാദിത്യ പറഞ്ഞു. ഇതിനുള്ള മറുപടി ശ്രീകൃഷ്ണന്റെ 16,008...എന്ന് ചർച്ചയിലെ മറ്റൊരു പാനലിസ്റ്റായ ഹാസിഖ് ഖാൻ പറഞ്ഞു തുടങ്ങിയതോടെ ചർച്ച സംഘർഷത്തിൽ കലാശിച്ചത്.
പിന്നീട് ഇരുവരും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തല്ലുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
ഇതാദ്യമായല്ല ചാനൽ ചർച്ചയിൽ പാനലിസ്റ്റുകൾ പരസ്പരം പോരടിക്കുന്നത്. മുമ്പും ചാനൽ ചർച്ചകൾക്കിടെ ഇത്തരത്തിൽ സംഘർഷമുണ്ടായിരുന്നു.