ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം 2 ദിവസം മുൻപായിരുന്നു നടന്നത്.
ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.
ശരവണൻ മരിച്ചതിന്റെ തലേ രാത്രി തന്റെ മാതാപിതാക്കളെ വിളിച്ചിരുന്നുവെന്നും മധുവിധു യാത്രയിൽ പോകേണ്ട സ്ഥലങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു