പട്‌ന: ബിഹാറിലെ അരാറയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ വിമല്‍കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.രാവിലെ ഏഴുമണിയോടു കൂടി റാണിഗഞ്ചിലെ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ നാലംഗസംഘം വിമല്‍കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.വീടിനകത്ത് കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വിമല്‍കുമാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.