സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വര്‍ധന മുഖ്യമന്ത്രിയെ അറിയിക്കുന്നതിന് പിന്നാലെ വിജ്ഞാപനം ഇറക്കും.
അതേസമയം വേനല്‍ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ സമ്മര്‍ തരിഫ് വേണം എന്ന കെഎസ്ഇബിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ല.
ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകള്‍ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി കെഎസ്ഇബി പറയുന്നത്.