Share this Article
കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറിലേക്ക്; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു | Video
The car went out of control at Kolanchery and fell into a 15 feet deep well


എറണാകുളം കോലഞ്ചേരി പാങ്കോട് കവലയിൽ ഓടികൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് പതിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്.  കാറിലെ യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികളായ അനിൽ, വിസ്മയ എന്നീ ദമ്പതിമാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കിണറിൽ ആറടിത്താഴ്ച്ചയോളം വെള്ളമുണ്ടായിരുന്നു. കാർ  റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട്  കിണറിൻ്റെ സംരക്ഷണ ഭിത്തി തകർത്ത് കിണറിലേക്ക് വീഴുകയായിരുന്നു യാത്രക്കാർക്ക് കാറിൻ്റെ വാതിൽ തുറക്കാൻ സാധിച്ചതിനാലാണ് രക്ഷാപ്രവർത്തനം വേഗത്തിൽ സാധ്യതമായത്. പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നി രക്ഷാ സേനയും, നാട്ടുകാരും പൊലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ചാണ് കാർ കിണറ്റിൽ നിന്നും പുറത്തെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories