കൊച്ചി:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ നടൻ വിനായകന് നോട്ടീസ്. മൂന്നു ദിവസത്തിനകം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് നോട്ടീസ്.
അതേ സമയം വിനായകന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടൻ പരാതി നൽകി. മൊഴി എടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യും