Share this Article
രണ്ട് ലക്ഷത്തിലധികം രൂപ സമ്മാനവുമായി മത്സരം,10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കി യുവാവ്; ദാരുണാന്ത്യം
വെബ് ടീം
posted on 09-10-2023
1 min read
MAN DIES AFTER DRINKING ONE LITER OF ALCOHOL TO WIN  TWO LAKH

ബീജിങ് :മദ്യപാന മത്സരത്തില്‍ ജയിക്കാനായി ഒരു ലിറ്റര്‍ മദ്യം ഒറ്റയടിക്ക് കുടിച്ച ചൈനീസ് പൗരന്‍ മരിച്ചു. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനില്‍ ഴാങ് എന്ന യുവാവാണ് മരിച്ചത്. ജയിക്കാനായി 10 മിനിറ്റു കൊണ്ടാണ് ഒരു ലിറ്റര്‍ മദ്യം ഇയാള്‍ അകത്താക്കിയത്. 

ഴാങിന്റെ മേലുദ്യോഗസ്ഥനാണ് മത്സരത്തിന് തുടക്കമിട്ടത്. ഴാങിനെക്കാള്‍ മദ്യം കുടിക്കുന്ന വ്യക്തിക്ക്  5000 യുവാന്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. ആരും മത്സരത്തിനായി ആദ്യം തയ്യാറായില്ല. പിന്നീട് സമ്മാനത്തുക ഉയര്‍ത്തി 2.31 ലക്ഷം രൂപ വരെയായതോടെ മറ്റു ചിലര്‍ കൂടി മത്സരത്തില്‍ പങ്കെടുത്തു. ഴാങ് മത്സരത്തില്‍ തോറ്റാല്‍ 10,000 യുവാന്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചായ കുടിക്കാന്‍ നല്‍കാമെന്നും മേലുദ്യോഗസ്ഥന്‍ പറഞ്ഞു. 

തീവ്രത കൂടിയ ബൈജിയു എന്ന ചൈനീസ് മദ്യമാണ് ഴാങ് 10 മിനിറ്റു കൊണ്ട് ഒരു ലിറ്റര്‍ കുടിച്ചു തീര്‍ത്തത്. ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കമ്പനി അടച്ചു പൂട്ടി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories