ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 179 പേര്‍ മരിച്ചു. ലാന്‍ഡിംഗിനിടെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം.
ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി ഇന്ത്യയുടെ കൊനേരു ഹംപി . പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം ഐറിന്‍ ഖരിഷ്മയെ തോല്‍പ്പിച്ചാണ് കൊനേരു ഹംപി ലോക ചാമ്പ്യന്‍ കിരീടം നേടിയത്. 8.5 പോയിന്റ് നേടിയാണ് കിരീട നേട്ടം. ഇത് രണ്ടാം തവണയാണ് ഹംപി ലോക റാപ്പിഡ് കിരീടം നേടുന്നത്. കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി.