തൊടുപുഴ: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശിയും മരപ്പണിക്കാരനുമായ വിജയരാജിന്റെ കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 6ന് പൊളിഞ്ഞപാലം ജങ്ഷനിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ വിജയരാജും മകനും സഹോദരീപുത്രനും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു വെട്ടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയരാജന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ട്
ഇതുകൂടി വായിക്കാം
ആ വൈറൽ വിപ്ലവ ഗാനം ഇറങ്ങിയിട്ട് മൂന്ന് വർഷം
ദേശീയ കസിന്‍സ് ദിനം; ഇങ്ങനെ ഒരു ദിനത്തേക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
നിർമ്മാതാക്കൾക്ക് താത്പര്യം തോന്നാത്ത മമ്മൂട്ടി ചിത്രം;ആ സൂപ്പർ ഹിറ്റ് റിലീസായിട്ട് 36 വര്‍ഷം