Share this Article
വീട്ടമ്മ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 07-08-2023
1 min read
Woman, who went for morning walk was found dead in the drain in Haripad

ആലപ്പുഴയിൽ വീട്ടമ്മയെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയതായിരുന്നു ഇവർ. തങ്കമണിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനു മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലായിരുന്നു കിടന്നിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories