കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ വീണ്ടും ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയെങ്കിലും ശംഭു അതിര്‍ഥിയില്‍ വച്ച് ഹരിയാന പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരി അറിയിച്ചു.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. 101 കര്‍ഷകരാണ് ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായത്. തുടര്‍ന്ന് അര്‍ദ്ധ സൈനിക വിഭാഗം കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ഡല്‍ഹി മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു ദിവസത്തെ സമയവും നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷക പ്രതിഷേധം മുന്‍നിര്‍ത്തി ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരി അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ അംബാലയില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ 10 മാസത്തിനിടെ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധ കര്‍ഷക സംഘടനകളുടെ മാര്‍ച്ച് നടത്താനുള്ള മൂന്നാമത്തെ ശ്രമമാണ് പൊലീസ് തടഞ്ഞത്.