Share this Article
റോഡിൽ വീണ്ടും വിള്ളൽ; വിള്ളൽ തൃശൂർ - പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം
വെബ് ടീം
posted on 29-06-2023
1 min read
Road Crack at Thrissur- Palakkad National Highway

തൃശൂർ - പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം..

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ്  വഴക്കുംപാറ അടിപ്പാതയോട് ചേർന്നാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ മാസങ്ങൾക്ക് മുൻപ് ശ്രദ്ധയിൽപ്പെട്ടെങ്കിലും പ്രത്യേക മിശ്രിതം ഉപയോഗിച്ച്  പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നു. എന്നാല്‍  ശാസ്ത്രീയമായ പരിഹാരത്തിന് ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ മുതിർന്നിരുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.താഴെയുള്ള  പണിതീരാത്ത സർവീസ് റോഡിലേക്ക് വിള്ളലുളള മുകളിലെ റോഡ് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും പ്രദേശ വാസികള്‍ ആശങ്കപ്പെടുന്നു.

കഴിഞ്ഞ ഡിസംബറിലാണ് റോഡിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നത്. മന്ത്രി കെ. രാജന്‍ ഉള്‍പ്പടെയുള്ളവര്‍ അന്ന് സ്ഥലം പരിശോധിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി  സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.  കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ മാസങ്ങള്‍ക്ക് മുന്‍പ് വിള്ളൽ വീണ് ഇടിഞ്ഞു തുടങ്ങിയതും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ റോഡില്‍ വീണ്ടും വിള്ളൽ കണ്ടെത്തിയതില്‍ യാത്രികരും പ്രദേശവാസികളും  ഒരുപോലെ ഭീതിയിലാണ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories