ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും താരമായ സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു.
കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ പി, സച്ചിൻ സുരേഷ് തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
വധൂ വരന്മാർക്കൊപ്പം താരങ്ങൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
സഹലിനും, വധുവിനും ആശംസകൾ അറിയിച്ച് ആരാധകരും രംഗത്തെത്തി.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയാണ് സഹൽ. താരവുമായി 2025 വരെ മഞ്ഞപ്പടയ്ക്ക് കരാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തുക ട്രാൻസ്ഫർ ഫീ ഇനത്തിൽ നൽകിയാവും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സഹലിന്റെ സേവനം തേടുക. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2.5 കോടി രൂപ സഹലിനെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ഫീയായി ബ്ലാസ്റ്റേഴ്സിന് ലഭിക്കും.