Share this Article
image
മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഒരു ജില്ലയിൽ മാത്രം ഓറഞ്ച് അലർട്ട്; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ടീം
posted on 02-06-2024
1 min read
orange alert in one district of kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഓരോ ജില്ലയില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി നാളെ കണ്ണൂരിലും ചൊവ്വാഴ്ച തൃശൂരിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും കേരളത്തീരത്ത് നിലനില്‍ക്കുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories