Share this Article
Union Budget
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും

Prime Minister Narendra Modi will file nomination papers for the Lok Sabha elections today

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം. ഗംഗ സ്‌നാനത്തിന് ശേഷം രാവിലെ 11.40നായിരിക്കും മോദി പത്രിക സമര്‍പ്പിക്കുക.

എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസി മണ്ഡലത്തിലെ വിധിയെഴുത്ത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories