Share this Article
image
സംസ്‌ഥാനത്ത്‌ സുതാര്യമായ ബിസിനസ് അന്തരീക്ഷം ഒരുക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Chief Minister Pinarayi Vijayan said that the government aims to create a transparent business environment in the state

ഫിക്കിയും കെ എസ് ഐ ഡി സി യും ചേർന്ന് സംഘടിപ്പിക്കുന്ന കേരള വികസന സമ്മേളനത്തിൽ ഓൺലൈനായി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ അവസരങ്ങളും പുരോഗതിയും ഉള്ള നാടാണ് കേരളം. അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുകയെന്നതും നൂതന സമൂഹമായി പരിവർത്തനം ചെയ്യുക എന്നതുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.  കണക്റ്റിവിറ്റി ഹബ്ബായ കേരളത്തിൽ ഉന്നത നിലവാരമുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇ ഗവെർണൻസും  സാങ്കേതിക മേന്മയും ഉപയോഗപ്പെടുത്താൻ നിക്ഷേപകരെ പൂർണ  മനസോടെ സ്വാഗതം ചെയ്യുകയാണ്. ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നതാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.

കേരളത്തിന്റെ ഭാവി വാർത്തെടുക്കുന്നതിനായി 22 മേഖലകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. സുസ്‌ഥിര വികസനത്തിനായി നിക്ഷേപ സൗഹൃദ നയങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി അതുല്യമായ വികസന മുന്നേറ്റത്തിനാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്. വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി ഒട്ടേറെ ചട്ടങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും സുതാര്യത ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  സംസ്‌ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷം തന്നെ മാറ്റിയെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതിനായി ചടുലവും ക്രിയാത്മകവുമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അടിസ്‌ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, നിക്ഷേപക പ്രോത്സാഹനം എന്നിവയ്ക്കാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories