Share this Article
സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍; ഭീകരസംഘടനയുമായി അനുകമ്പയുള്ളവര്‍ക്ക് പണം നല്‍കിയെന്ന് സംശയം; അന്വേഷണം നടക്കുന്നതായും എസ്എഫ്‌ഐഒ
വെബ് ടീം
4 hours 50 Minutes Ago
1 min read
sfio

ന്യൂഡല്‍ഹി: സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്എഫ്‌ഐഒ. സിഎംആര്‍എല്ലില്‍ നിന്ന് ആര്‍ക്കൊക്കെ ഫണ്ട് ലഭിച്ചുവെന്നതിന്റെ വിശദമായ അന്വേഷണം നടത്തിയതായും  ഭീകരസംഘടനയുമായി അനുകമ്പയുള്ളവര്‍ക്ക് സിഎംആര്‍എല്ലില്‍ നിന്ന് പണം ലഭിച്ചതായി സംശയിക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

രാഷ്ട്രീയ നേതാക്കള്‍, മീഡിയ ഹൗസസ് എന്നിവയ്ക്ക് പുറമെ ഭീകരവാദ സംഘടനയുമായി ബന്ധമുള്ളവര്‍ക്ക് പണം നല്‍കിയെന്ന സംശയവും അന്വേഷണപരിധിയിലുണ്ടെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ അറിയിച്ചു.

ഇത് ആദ്യമായാണ് സിഎംആര്‍എല്ലിന്റെ ഫണ്ടില്‍ നിന്ന് ഭീകരസംഘടനയുമായി അനുകമ്പയുള്ളവര്‍ക്ക് ഫണ്ടിങ് നടത്തിയന്നെ സംശയം എസ്എഫ്‌ഐഒ ഉന്നയിക്കുന്നത്. എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ അേേന്വഷണം പൂര്‍ത്തിയായതായും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു. ഒരു രാഷ്ട്രീയനേതാവിനെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് എക്‌സാലോജികിന് പണം നല്‍കിയതെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയെ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories