തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. വിശ്വകര്‍മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.
നിലവില്‍ അവശകലാകാര പെന്‍ഷന്‍ 1000 രൂപയും, അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയുമായിരുന്നു പെന്‍ഷന്‍. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1200 രൂപയും വിശ്വകര്‍മ പെന്‍ഷന്‍ 1400 രൂപയുമാണ്.