Share this Article
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി
വെബ് ടീം
posted on 15-10-2024
1 min read
election

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍  നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ജാർഖണ്ഡ്  നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി.നവംബര്‍ 13  നും  20നും. വോട്ടെണ്ണല്‍ നവംബര്‍ 23ന്.

മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണൽ നവംബർ 23 ന്. പത്രികാസമര്‍പ്പണം ഈമാസം 29 മുതല്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories