Share this Article
Union Budget
ഡെറാഢൂണിലുണ്ടായ വാഹനാപകടം; 6 പേര്‍ക്ക് ദാരുണാന്ത്യം
Six Killed in Dehradun Car Crash

ഉത്തരാഖണ്ഡിലെ  ഡെറാഢൂണിലുണ്ടായ വാഹനാപകടത്തില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം. ഒഎൻജിസി ചൌക്കിന് സമീപത്തു വച്ച് അമിതവേഗതയില്‍ വന്ന ഇന്നോവ കാർ കണ്ടെയിനര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ഗുനീത്, റിഷഭ് ജെയിന്‍, നവ്യ ഗോയല്‍, അതുല്‍ അഗര്‍വാള്‍, കാമാക്ഷി, കുനാല്‍ കുക്രേജ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സിദ്ധേഷ് അഗര്‍വാള്‍ ഗുരുതരമായി പരിക്കേറ്റ് സിനര്‍ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories