Share this Article
വനഭൂമി നശിപ്പിച്ചു ;ഗീതു മോഹൻദാസ് - യാഷ് സിനിമ വിവാദത്തിൽ
Geetu Mohandas and Yash


കന്നഡ സിനിമാ താരം യാഷിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വനഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റിയതായി പരാതി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിന്റെ സെറ്റിടുന്നതിനാണ് ബെംഗളൂരു പീനിയയിലെ വനഭൂമി നശിപ്പിച്ചതെന്നാണ് ആരോപണം.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ വളപ്പില്‍ നിന്ന് അനധികൃതമായി നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയതായി വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് ആരോപിച്ചത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും വനഭൂമി നശിപ്പിക്കുന്നതിന്റെ തെളിവായി ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഖണ്ഡ്രെ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories