ആസമിലെ തീവ്രവാദ കേസിൽ കാസർഗോഡ് നിന്ന് പിടിയിലായത് ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തുവാൻ ശ്രമിച്ച സ്ലീപ്പിംഗ് സെൽ പ്രമുഖൻ. ഇയാൾ മുൻപ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയിലേക്ക് കടന്നെത്തുന്നവർക്ക് വ്യാജ തിരിച്ചറിയൽ രേഖകളും പാസ്പോർട്ടും ഉണ്ടാക്കി എന്നതാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്.