Share this Article
എൻസിപിയിലെ മന്ത്രിമാറ്റ വിഷയത്തിൽ തീരുമാനം ഇന്നുണ്ടായേക്കും
NCP office thiruvananthapuram

എൻസിപിയിലെ മന്ത്രിമാറ്റ വിഷയത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരടങ്ങുന്ന എൻസിപി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

ശശീന്ദ്രനു പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയ പാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം പി.സി. ചാക്കോ മുഖ്യമന്ത്രിയെ അറിയിക്കും.

എൻസിപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ കൈവിട്ടതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമാണെങ്കിലും മന്ത്രിമാറ്റത്തെ മുഖ്യമന്ത്രിയും ഘടകകക്ഷികളും പ്രോത്സാഹിപ്പിക്കില്ലെന്ന നേരിയ പ്രതീക്ഷയാണ് എകെ ശശീന്ദ്രനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories