പ്രൊഫ.ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ട വിചാരണ നേരിട്ട പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. വൈകീട്ട് മൂന്ന് മണിക്ക് കൊച്ചി എന്‍ഐഎ കോടതിയാണ് വിധി പറയുക. 11 പ്രതികളില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു കേസിന്റെ മുഖ്യ ആസൂത്രകന്‍ എം.കെ നാസര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന,ആയുധം കൈവശം വെയ്ക്കല്‍, വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതികള്‍ അപേക്ഷിച്ചെങ്കിലും വദന എല്ലാവര്‍ക്കും ഉള്ളതല്ലേ എന്നായിരുന്നു കോടതിയുടെ മറുപടി.