Share this Article
നടുറോഡില്‍ കാമുകിയെ സ്പാനര്‍ കൊണ്ട് 14 തവണ തലയ്ക്കടിച്ചു; കൊലപാതകത്തിന് കാഴ്ചക്കാരായി നാട്ടുകാര്‍; യുവാവ് അറസ്റ്റില്‍
വെബ് ടീം
posted on 18-06-2024
1 min read
daylight-murder-near-mumbai-man-hammers-woman-15-times-with-wrench-on-busy-road

മുംബൈയില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം. പ്രണയപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചത്.

ഇരുവരും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 29 കാരനായ രോഹിത് യാദവാണ് 20കാരിയായ ആരതിയെ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ആരതി രാവിലെ ജോലിക്ക് പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രോഹിത് സ്പാന്നര്‍ കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ തലയില്‍ പതിനാല് തവണ സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്‌തെന്ന് ചോദിച്ചായിരുന്നു മര്‍ദനം.

യുവതിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന രോഹിതിന്റെ സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതേചൊല്ലി നേരത്തെയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. കൊലനടത്തിയ ശേഷം യുവാവ് യുവതിയുടെ മൃതദേഹത്തിനരികെ തന്നെ ഇരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories