Share this Article
Flipkart ads
എ.കെ.ശശീന്ദ്രൻ തുടരും; മന്ത്രിമാറ്റം ഉടനില്ല
വെബ് ടീം
posted on 03-10-2024
1 min read
NCP

തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിമാറ്റം ഉടനുണ്ടാകില്ല. എ.കെ.ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും.മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും കാത്തിരിക്കാനും എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. അതേ സമയം തോമസ് കെ. തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. 

സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന എൻസിപി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് തീരുമാനം. ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയ പാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories