Share this Article
സ്പെയിനിലെ പ്രളയത്തിൽ മരണസംഖ്യ 200 കടന്നു, 2000 പേരെ കാണാതായി; പാൽമയിൽ ലോക്ക്ഡൗൺ
വെബ് ടീം
posted on 02-11-2024
1 min read
spain flood

സ്പെയിനിന്‍റെ തെക്കുകിഴക്കൻ മേഖലയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച പ്രളയത്തിൽ മരണസംഖ്യ 200 കടന്നു. 2000 പേരെ കാണാതായി. യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. വൻതോതിലുള്ള മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പാൽമയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും വീടുകളിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. നഗരത്തിലെ പ്രധാനപ്രദേശങ്ങൾ അടച്ചുപൂട്ടി. പാൽമയിലെ പല സ്ഥലങ്ങളിലും വൈദ്യുതിബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സ്പെയിനുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories