Share this Article
കേരളത്തിലെ രണ്ട് ദിവ്യന്‍മാരാണ് പിണറായിയും വിഡി സതീശനും; സതീശൻ വ്യാജ പ്രതിപക്ഷ നേതാവ്, മാസപ്പടി വിവാദം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ ആവശ്യപ്പെടുമോ?: കെ സുരേന്ദ്രൻ
വെബ് ടീം
posted on 19-08-2023
1 min read
K SURENDRAN ON PINARAYI AND VD SATHEESHAN

തിരുവനന്തപുരം:  മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് അഴിമതി ആരോപണത്തില്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിക്കാത്തത്?.  അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും എതിരായ കേസുകളില്‍ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ രണ്ടുദിവ്യന്‍മാരാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. അവരെല്ലാം നിയമത്തിന് അതീതമായിട്ടുള്ളവരാണ്. മുഖ്യമന്ത്രിക്കെതിരെ മാസപ്പടി ആരോപണം ഉയര്‍ത്തിയത് സ്വപ്‌ന സുരേഷ് അല്ല. വ്യക്തമായ തെളിവുകളോടെ ആദാനയികുതി വകുപ്പും സിഎംആര്‍എല്‍ കമ്പനിയുമാണ്. കൊടുത്തത് വ്യവസായത്തിന് തടസമാകുന്നതിനാലാണെന്നും അവര്‍ പറഞ്ഞു. എന്നിട്ടും ഒരു ഏജന്‍സിയും അന്വേഷിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

ഈ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രഏജന്‍സിയെ സമീപിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സി അന്വേഷണം വിഡി സതീശന്‍ ആവശ്യപ്പെടുമോ?. തലപോയാലും സതീശന്‍ കത്തയക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും ഒത്താശ നില്‍ക്കുന്ന വീഡി സതീശന്‍ തട്ടിപ്പ് പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തന്റെ പേരില്‍ എടുത്ത കേസില്‍ പതിനാല് തവണയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തന്റെ ശബദ് പരിശോധന വരെ നടത്തി. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയനേതാവിനെയും ഇങ്ങനെ ചെയ്തിട്ടില്ല. തനിക്കെതിരെ 346 കേസാണ് എടുത്തത്. ഏതെങ്കിലും ഒരുകേസില്‍ ഒരു തവണയെങ്കിലും പൊലീസ് സതീശനെ വിളിച്ചുവരുത്തിയോ?. ലൈഫ് മിഷന്‍ തട്ടിപ്പ് പിണറായി നടത്തിയപ്പോലെ തന്നെ വിദേശത്ത് പോയി ചാരിറ്റി എന്നപേരില്‍ പുനര്‍ജനി തട്ടിപ്പ് നടത്തിയ ആളാണ് സതീശന്‍. എന്നിട്ട് പൊലീസ് എന്തെങ്കിലും അന്വേഷണം നടത്തിയോ? സതീശനാണ് പിണറായിയുടെ എല്ലാ ആനൂകുല്യവും ലഭിച്ചിട്ടുള്ളത്. പിണറായി വിജയന്‍ പറയുന്നതിന് അപ്പുറം നീങ്ങാനുള്ള ധൈര്യം സതീശന്  ഇല്ല. ഇരിയെടാ എന്ന് പറഞ്ഞാല്‍ അപ്പം ഇരിക്കും. നില്‍ക്കണമെന്ന് പറഞ്ഞാല്‍ അപ്പം നില്‍ക്കും. പിണറായി വിജയന് മന്ത്രിസഭാ അംഗങ്ങളിലുളളതിനേക്കാള്‍ വിശ്വാസം സതീശനിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories