അന്തരിച്ച സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളില്‍ മക്കള്‍ വിട്ടുവീഴ്ചക്കില്ല. ഇരുവിഭാഗവും ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാന്‍ കോടതി മാറ്റി. മൃതദേഹം പള്ളിയില്‍ അടക്കണമെന്നാവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ആശയുടെ അപ്പീല്‍ .