Share this Article
പുതുപ്പള്ളിയിലെ എക്‌സിറ്റ് പോള്‍ ഫലമെത്തി; ആക്‌സിസ് മൈ ഇന്ത്യ പ്രവചനത്തിൽ 14 ശതമാനം കൂടുതല്‍ വോട്ടിന് യുഡിഎഫ്
വെബ് ടീം
posted on 06-09-2023
1 min read
EXIT POLL SURVEY

കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാനവും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം. 

ഉപതെരഞ്ഞെടുപ്പില്‍ 72.86 ശതമാനമാണ് പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയുടെ മരണത്തെതുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലിജിന്‍ ലാല്‍, ആം ആദ്മി പാര്‍ടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വെള്ളിയാഴ്ച കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടിന് ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories