Share this Article
Union Budget
മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും;ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക് അയയ്ക്കാൻ ധാരണ
Muslim League's Rajya Sabha candidate may be announced today; agreement to send Haris Biran to Rajya Sabha

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുസ്‌ലിം ലീഗിന്റെ നിയമ വിഭാഗമായ നാഷണൽ ലോയേഴ്സ് ഫോറത്തിന്റെ പ്രസിഡണ്ടുമായ ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക് അയക്കാനാണ് ധാരണയായിട്ടുള്ളത്.

പി കെ കുഞ്ഞാലിക്കുട്ടിയുടെയും പി.എം.എ സലാമിന്റെയും നീരസം മറികടന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

മുസ്ലിംലീഗിന്റെയും മറ്റ് സാമുദായി സംഘടനകളുടെയും കേസുകൾ സുപ്രീംകോടതിയിൽ കൈകാര്യം ചെയ്യുന്ന ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനത്തിൽ  സാമുദായിക സംഘടനകളുടെ ഇടപെടലും നിർണായകമായി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories