Share this Article
കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ആര്യാടൻ ഷൗക്കത്തിന് വിലക്ക്
Aryadan Shaukat banned from Congress' Palestine solidarity rally

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ആര്യാടൻ ഷൗക്കത്തിന് വിലക്ക്. പാർട്ടി നടപടി നേരിടുന്ന സാഹചര്യത്തിലാണ് ആര്യാടനെ പങ്കെടുപ്പിക്കാത്തതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ അര ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രവീൺകുമാർ അറിയിച്ചു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പലസ്തീൻ ഐക്യദാർഢ്യ മഹാറാലി ഉദ്ഘാടനം ചെയ്യുന്നത്. ശശി തരൂർ അടക്കമുള്ള നേതാക്കളും റാലിയിൽ പങ്കെടുക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories