തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരത്തിൽ ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചർച്ച. ഡ്രൈവിംഗ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും.
ഡ്രൈവിംഗ് ടെസ്റ്റിൽ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടർന്ന് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.