പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ പ്രതിഷേധ റാലി രണ്ടാം ദിവസത്തേക്ക് കടന്നതോടെ പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മില് ഏറ്റുമുട്ടല്‍. പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അറസ്റ്റും നടക്കുന്നുണ്ട്. തടസ്സങ്ങള്‍ മറികടന്ന് പ്രതിഷേധക്കാര്‍ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് തുടരുകയാണ്. ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.
തലസ്ഥാനമായി ഇസ്ലാമാബാദിലും റാവല്‍പിണ്ഡിയിലും റോഡുകള്‍ അടച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെയും ഖൈബര്‍-പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്റേയും നേതൃത്വത്തിലാണ് മാര്‍ച്ച്. ഇസ്ലാമാബാദിലെ ഡി ചൗക്കില്‍ സംഘടിക്കാനാണ് ഇമ്രാന്‍ അണികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.