പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് അനുവദിച്ചിരുന്ന സ്‌പോട്ട് ബുക്കിങ് സംവിധാനം ഒഴിവാക്കി. ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാവുകയുള്ളൂ. മാത്രമല്ല പ്രതിദിന ബുക്കിങ് 80,000 വരെയാക്കി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ്ങിലൂടെയും കഴിഞ്ഞതവണ ശബരിമല ദര്‍ശനത്തിനായി വലിയ തോതില്‍ ആളുകളെത്തിയിരുന്നു.