പക്ഷിമൃഗാദികളെ പ്രദർശനത്തിന് വച്ച് പണം ഉണ്ടാക്കുന്നവരെ വിവിധ നാടുകളിൽ കാണാം. കാണികള്‍ക്ക് തൊടാനും ചുംബിക്കാനും പക്ഷിമൃഗാദികൾക്കൊപ്പം ഫോട്ടോയെടുക്കാനുമുള്ള അവസരവും ഒക്കെ ഇവിടെ ലഭിക്കും . അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രദർശനത്തിനുവച്ച പാമ്പിനെ ചുംബിക്കാൻ നോക്കിയ യുവതിയുടെ ചുണ്ട് പാമ്പ് കടിക്കുകയായിരുന്നു.
പെരുമ്പാമ്പിനെ രണ്ടുപേർ ചേർന്ന് തോളിൽ തൂക്കിയിട്ടുണ്ട്. പാമ്പിനെ കാണാനും തൊടാനുമായി യുവതി അടുത്തേക്ക് വരുന്നത് വിഡിയോയിൽ കാണാം. തുടർന്ന് പെൺകുട്ടിക്ക് പാമ്പിനെ ചുംബിക്കാനുള്ള അനുമതി പ്രദർശകർ നൽകുകയായിരുന്നു.
ഈ സമയം പരീശിലകൻ പാമ്പിന്റെ കഴുത്തിൽപിടിത്തമിട്ടിരുന്നു. എന്നാൽ യുവതി ചുംബിച്ച് മാറുന്നതിനിടെ പെട്ടെന്ന് പാമ്പ് തിരിയുകയും അവളുടെ ചുണ്ടിൽ കടിച്ചുപിടിക്കുകയും ചെയ്തു. ഉടൻതന്നെ പരിശീലകൻ ഇടപെട്ട് പാമ്പിനെ മാറ്റി.
സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴെന്നോ ഇത് വരെ വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും ലക്ഷകണക്കിന് പേരാണ് വീഡിയോ കണ്ടിട്ടുള്ളത്