കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു. 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. മരിച്ച 17 മലയാളികളെ തിരിച്ചറിഞ്ഞു. കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം, മലപ്പുറം, കോട്ടയം,കണ്ണൂര്‍,തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍. മരിച്ച 50 പേരില്‍ 43 പേരും ഇന്ത്യക്കാരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.