ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കിയെങ്കിലും തൽക്കാലം പാർട്ടി വിടണ്ട എന്ന നിലപാടിലാണ് ഇ പി ജയരാജൻ പറയാനുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞതിനുശേഷം രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതിനെ കുറിച്ചാണ് ഇ പിയുടെ ആലോചന. അതേസമയം ബിജെപിയിലേക്ക് പോകും എന്നുള്ള പ്രചരണം തെറ്റാണെന്നും ഇ പി ജയരാജനോട് അടുപ്പമുള്ള ആളുകൾ പറയുന്നു
ആറുപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുപക്ഷം തീർന്നുള്ള യാത്ര കഴിഞ്ഞദിവസം അവസാനിക്കും എന്നായിരുന്നു രാഷ്ട്രീയ കേരളം വിലയിരുത്തിയിരുന്നത് . എന്നാൽ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആർജ്ജവത്തോടെ പാർട്ടിക്കുള്ളിൽ തുടരാൻ തന്നെയാണ് താല്പര്യമുള്ള അടുപ്പമുള്ളവരോട് വ്യക്തമാക്കി കഴിഞ്ഞു .
സമ്മേളന കാലങ്ങൾ ആരംഭിച്ചതോടെ ഇ പി വിഷയം ബ്രാഞ്ച് തല മുതൽ തന്നെ ചർച്ചയാവും ഇതിനുള്ള മറുപടി സിപിഎം നേതൃനിര നൽകേണ്ടിവരും . നാക്കു പിഴ പലപ്പോഴായി സംഭവിച്ചുവെങ്കിലും തെരഞ്ഞെടുത്തു നാളിലെ തുറന്നുപറച്ചിൽ ആണ് ഈ പിക്ക് വിനയായത്.
മൂന്ന് മാസത്തിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത്ര വലിയ ചർച്ചയാകുമെന്ന് ഇപിയും പ്രതീക്ഷിച്ചില്ല .കണക്കുകൂട്ടലുകൾ തെറ്റിച്ചതായിരുന്നു കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. അംഗങ്ങളിൽ പലരും ഉയർത്തിയത് ഈ പിക്ക് എതിരെ രൂക്ഷ വിമർശനം .
ഒപ്പം ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നുള്ള രാജി എന്ന ആവശ്യവും എന്നാൽ തനിക്ക് ചില ചോദ്യങ്ങൾ ഉന്നയിക്കാൻ ഉണ്ട് എന്ന് പറഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ വെട്ടിലാക്കാൻ തയ്യാറല്ല എന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിൽ ഉള്ളവർ സ്വീകരിച്ചത്.
ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും തന്റെ രാജ്യസന്നദ്ധത അറിയിച്ചു എന്ന് മാധ്യമങ്ങളോട് ഇപി പറഞ്ഞുവെങ്കിലും ഒഴിവാക്കാൻ തന്നെയായിരുന്നു സെക്രട്ടറിയേറ്റ് യോഗവും തീരുമാനിച്ചിരുന്നത്. സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ മടങ്ങിയെത്തിയ ഇ പി ജയരാജൻ ഇപ്പോഴും മൗനം തുടരുകയാണ് .
തന്റെ 60 വർഷം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ഉള്ള യാത്ര ആത്മകഥയാക്കാനുള്ള തിരക്കിലാണ് ഈ പി ജയരാജൻ. പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷി എന്ന വിളിപ്പേര് മുതൽ കൺവീനർ സ്ഥാനം ഒ ഴിയുന്നത് വരെയുള്ള കഥകൾ തുറന്നെഴുതാനാണ് ഇ പി തയ്യാറെടുക്കുന്നത്.
എന്നാൽ ഇ പി ജയരാജനും പ്രകാശ് ജാവഡേക്കറും തമ്മിൽ നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു എന്നുള്ളത് ഇനിയും ഇരുവരും വ്യക്തമാക്കിയിട്ടില്ല. വൈദേകം റിസോർട്ടിൽ തുടങ്ങിയ ചില ബന്ധങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ഉയർന്നു വരും എന്നാൽ ഇതിനെല്ലാം കരുതിക്കൂട്ടി മറുപടി നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനവും.
തൽക്കാലം പാർട്ടി സ്ഥാനമാനങ്ങളിൽ നിന്നും ഇ പി ജയരാജനെ ഒഴിവാക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് സിപിഎം നേതാക്കൾ. കേന്ദ്രകമ്മിറ്റി അംഗം കൂടി ആയതിനാൽ പൊളിക്ക് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും തീരുമാനങ്ങൾ കൂടി പുറത്തു വരണം.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ വിവിധ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന നേതാക്കളുടെ പട്ടിക ഇ പി ജയരാജൻ കടന്നുകൂടിയാൽ സംശയിക്കേണ്ടി വരില്ല. സിപിഐഎമ്മിൽ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ അനുവദനീയമാണ് എന്നാൽ ഈ പിയുടെ നിലപാടുകൾ കടന്നുപോയി എന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്