നെന്മാറ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. നെന്മാറ വിത്തനശ്ശേരിയില്‍ ആണ് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചത്. ആനപ്പുറം സ്വദേശി നിയാസിന്റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. നെന്മാറ ബ്ലോക്ക് ഓഫീസിന് സമീപമാണ് അപകടം. നിയാസും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ നിയാസ് സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ട് വഴിയരികിൽ നിറുത്തുകയായിരുന്നു.