വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ കാബിനറ്റിലേക്കോ ഉപദേശകനായോ പരിഗണിക്കുമെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ സ്ഥാപനമായ ടെസ്ലയുടെ ഇലക്ട്രിക്-വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള നികുതിയില്‍ 7,500 ഡോളറിന്റെ ഇളവ് വരുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നപ്പോഴും ഇലക്ട്രിക്-വാഹനങ്ങള്‍ക്ക് മേലുള്ള നികുതിയില്‍ ട്രംപ് ഇളവ് വരുത്തിയിരുന്നു. പിന്നീട് 2022ല്‍ ജോ ബൈഡന്‍ പ്രസിഡന്റായപ്പോഴാണ് നികുതിയില്‍ മാറ്റം വരുത്തിയത്.
അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇലോണ്‍ മസ്‌കും രംഗത്തെത്തി. നാടിനെ സേവിക്കാന്‍ തയ്യാറാണെന്നായിരുന്നു മസ്‌ക് എക്സിലൂടെ മറുപടി നല്‍കിയത്.