ഛത്തീസ്ഗഢില്‍ സത്രീകള്‍ക്ക് കൂടുതല്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പ്രഖ്യാപിച്ചു.12,000 രൂപ വീതം നല്‍കുമെന്ന ബിജെപി പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഛത്തീസ്ഗഢില്‍ സ്ത്രീ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞു
ഗൃഹലക്ഷ്മി യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും.വീടുകളില്‍ നടത്തുന്ന സര്‍വ്വേയുടെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുക. സംസ്ഥാാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഭാഗേല്‍ വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും പ്രതിവര്‍ഷം നല്‍കുമെന്നായിരുന്നു ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം.
ഇതിനായി വീടുകളില്‍ അപേക്ഷ ഫോമുകള്‍ അടക്കം വിതരണം ചെയ്തിരുന്നു. ഛത്തീസ്ഗഢീല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ സ്ത്രീകളാണ് മുന്നില്‍.അതുകൊണ്ട് തന്നെ ആ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ നവംബര്‍ 17 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ആകെയുള്ള 90 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഏഴിന് പൂര്‍ത്തിയായിരുന്നു.