Share this Article
ഗ്രാമിന് 15,000ത്തിലധികം വിലയ്ക്ക് വില്‍പ്പന; അങ്കമാലിയില്‍ MDMA-യുമായി യുവാവും യുവതിയും പിടിയിൽ
വെബ് ടീം
posted on 07-11-2023
1 min read

അങ്കമാലിയില്‍ 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് റൂറല്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് മയക്കുമരുന്ന് കടത്തിയത്. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ബെംഗളൂരു മടിവാളയില്‍ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് മയക്കുമരുന്ന് വാങ്ങിയത്. നാലിരട്ടി തുകയ്ക്കാണ് വിറ്റഴിക്കുന്നത്. ഇടപ്പള്ളി, കാക്കനാട് മേഖലകളിലാണ് വില്പന. ചൊവ്വാഴ്ച രാവിലെ അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്‍പില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. സജിത്തിനെതിരേ ആലപ്പുഴയില്‍ കഞ്ചാവ് കേസുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories