Share this Article
സന്ദേശം വന്നത് നേപ്പാളിൽ നിന്ന്; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
വെബ് ടീം
posted on 28-08-2023
1 min read
FAKE THREAT MESSEGE TO NEDUMABASERI AIRPORT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം. പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഭീഷണിയുടെ സാഹചര്യത്തില്‍ തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു.

ഭീഷണി സന്ദേശം നേപ്പാളിൽ നിന്ന് വന്നതെന്നാണ് റിപ്പോർട്ട്. ടിക്കറ്റെടുത്ത നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.നേപ്പാൾ സ്വദേശിയായ ഒരാൾ ബെംഗളുരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു 

ഇന്ന് രാവിലെ വിമാനത്തില്‍ ബോംബ് വെച്ചതായി വിമാനത്താവളത്തില്‍ അജ്ഞാത  സന്ദേശം ലഭിക്കുകയായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റണ്‍വേയിലേക്ക് നീങ്ങിയിരുന്നു.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories